FESTIVALS

2023 ക്ഷേത്ര മാസവിശേഷങ്ങൾ

ചിങ്ങം - ഓണം

കന്നി - നവരാത്രി, ചുറ്റുവിളക്ക്, നിറമാല, വിശേഷ പൂജകൾ, പൂജവെപ്പ്, മഹാനവമി, വിജയദശമി, വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തൽ.

ആയില്യം - പാമ്പും കാവിൽ വിശേഷാൽ പൂജ.

തുലാം - ദീപാവലി, ചുറ്റുവിളക്ക്.

വൃശ്ചികം - 1 മുതൽ 41 ദിവസം (മണ്ഡലപൂജ), അയ്യപ്പന് വിശേഷാൽ, പൂജ, ചുറ്റുവിളക്ക്, നിറമാല.
തൃക്കാർത്തിക - മഹോത്സവം, ദേശവിളക്ക് അയ്യപ്പന്.

ധനു - തിരുവാതിര.

മകരം - ഭഗവതിക്ക് പട്ട്, താലിചാർത്താൽ
മകരചൊവ്വ, (3 ദിവസം) കാലത്ത് ഭഗവതിക്ക് - നടക്കൽ പറ, ബ്രാഹ്മണിപാട്ട്.

കുംഭം - കുംഭ ഭരണി മഹോത്സവം - കുംഭ ഭരണി അടക്കം 17 ദിവസം മുൻപ് കളംപാട്ട്ബ്രാ, വിളക്കെഴുന്നള്ളിപ്പ്, ബ്രാഹ്മണി അമ്മ പാട്ട്, മേളം, തായമ്പക.

കർക്കിടകം - രാമായണമാസാചരണം
വിശേഷാൽ പൂജ - പൂമൂടൽ, കൂട്ടു ഗണപതിഹോമം, ഭഗവതിസേവ, ചുറ്റുവിളക്ക്, നിത്യപൂജകൾ.
കർക്കിടകം 1 മുതൽ 10 ദിവസം - മാതൃസമിതിയുടെ നേതൃത്വത്തിൽ രാമായണമാസാചരണം.
കാലത്ത് ഔഷധകഞ്ഞി വിതരണം (ക്ഷേത്രം വക)
ഇല്ലം നിറ, പുത്തരി

 

കുംഭ ഭരണി മഹോത്സവം - 1197 കുംഭം 10 വ്യാഴാഴ്ച (2023 ഫെബ്രുവരി 22) (പകൽ)

കാലത്ത് 3 മണിക്ക്

നട തുറക്കൽ, നിർമ്മാല്യ ദർശനം, വാകച്ചാർത്ത്

കാലത്ത് 5 മണിക്ക്

മലർ നിവേദ്യം, ഉഷഃപൂജ

കാലത്ത് 6 മണിക്ക്

ആചാരവെടി

കാലത്ത് 7 മുതൽ 11.30 വരെ

നടക്കൽ പറ

കാലത്ത് 11.30 ന്

വടക്കുംവാതിക്കൽ ഗുരുതി, ഉച്ചപൂജ

കാലത്ത് 1.30 ന്

എഴുന്നള്ളിപ്പ്

പഞ്ചവാദ്യം, തിമില

ശ്രീ ചെറുശ്ശേരി ശ്രീകുമാർ മാരാർ & പാർട്ടി

മദ്ദളം

ശ്രീ കലാമണ്ഡലം മോഹൻദാസ്

ഇടയ്ക്ക

ശ്രീ തൃപ്രയാർ രഞ്ജിത്ത് മാരാർ

ചെണ്ടമേളം

ശ്രീ ഗുരുവായൂർ ഗോപൻ മാരാർ & പാർട്ടി

ഉച്ചക്ക് 2 മണിക്ക് ശേഷം ദേശപൂരങ്ങളുടെ വരവ്

 

കുംഭ ഭരണി മഹോത്സവം - 1197 കുംഭം 10 വ്യാഴാഴ്ച (2023 ഫെബ്രുവരി 22) (രാത്രി)

വൈകീട്ട് 6.20 ന്

ദീപാരാധന

വൈകീട്ട് 7.00 മണിക്ക്

കേളി

രാത്രി 8.30 ന്

തായമ്പക (ശ്രീ. കൃഷ്ണപ്രസാദ് ഗുരുവായൂർ

തുടർന്ന്

അത്താഴപൂജ

രാത്രി 11.30 ന്

മധു കൊണ്ടുവരൽ (ശ്രീ പൊന്നാരശ്ശേരി ഷാജിയുടെ ഭവനത്തിൽ നിന്ന്)

വാദ്യ മേളങ്ങളും, താലവുമായി ദേശപൂരങ്ങളുടെ വരവ്.
തുടർന്ന് പ്രത്യേകം സജ്ജമാക്കിയ 10 വേദികളിലായി ഐവർ കളി, കോൽക്കളി

രാത്രി 1.30 ന്

എഴുന്നള്ളിപ്പ്

പുലർച്ചെ 4.30 ന്

കരിമരുന്ന് പ്രയോഗം (ഹരിജൻ ഫ്രന്റ്‌സ് വെടിക്കെട്ട് സമുദായം)

 

താഴെക്കാവ് ഉത്സവം (കാർത്തിക വേല) - 1197 കുംഭം 11 വെള്ളിയാഴ്ച (2023 മാർച്ച് 23)

മുല്ലപ്പുഴക്കൽ കുടുംബത്തിൽ നിന്നുള്ള പാരമ്പര്യ വേലവരവ്
കുതിര - കാളകളുടെ കാവുകയറ്റം

വിവിധ വഴിപാട് എഴുന്നള്ളിപ്പുകൾ
വാദ്യമേളങ്ങളുടെ താളത്തിനൊപ്പം ഉറഞ്ഞാടുന്ന നിരവധി കാളി

കരിങ്കാളി വേഷങ്ങളുടെ കാവുകയറ്റം, ദാരിക വധം, ഗുരുതി തർപ്പണം തുടർന്ന് നട അടക്കൽ

NB: താഴെക്കാവിലേക്ക് വരുന്ന എല്ലാ എഴുന്നള്ളിപ്പുകളും ഉച്ചക്ക് 2 മണിക്ക് മുൻപായിതന്നെ ക്ഷേത്രത്തിൽ എത്തിച്ചേരണം

 

നട തുറക്കൽ - 1197 കുംഭം 17 വ്യാഴാഴ്ച (2023 മാർച്ച് 1)

വൈകീട്ട് 5.30 ന് നട അടക്കൽ
താഴെക്കാവിൽ പൊങ്കാല, ദീപാരാധനയ്ക്കു ശേഷം "ടൈഗർ ബോയ്സ്" പൂരാഘോഷകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 7.30 മുതൽ 8.45 വരെ തായമ്പക

നട തുറക്കൽ, താഴെക്കാവിൽ പൊങ്കാല 20 രൂപ രസീത് എടുക്കണം

 

ശുദ്ധികലശം - 11197 കുംഭം 18, 19, 20 വെള്ളി, ശനി, ഞായർ (2023 മാർച്ച് 2, 3, 4)

ശുദ്ധിക്രിയകളും, ദ്രവ്യകലശാഭിഷേകവും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നു. ദ്രവ്യങ്ങളും തീർത്ഥങ്ങളുമായി 108 കലശങ്ങൾ മന്ത്ര ജപ പൂജകൾ കൊണ്ട് ചൈതന്യപൂരിതമാക്കി 21 -നാം തിയ്യതി ചൊവ്വാഴ്ച കാലത്ത് ദേവിക്ക് അഭിഷേകം ചെയ്യുന്നു. മുൻകൂട്ടി കലശാഭിഷേകം ഭക്തജങ്ങൾക്ക് വഴിപാടായി ശീട്ടാക്കാവുന്നതാണ്. ദുരിതശാന്തിക്കും സർവൈശ്വര്യസിദ്ധിക്കും വളരെ ഉത്തമമാണ് ഈ വഴിപാട്.

വഴിപാട് നിരക്ക്  -  ദ്രവ്യകലശം - 500 രൂപ, പരികലശം - 200 രൂപ

 

മേലേക്കാവ് പ്രതിഷ്ഠാദിനം - 1197 മീനം 17 ശനിയാഴ്ച (2023 മാർച്ച് 31)

പ്രതിഷ്ഠാദിനക്രിയകളും, ഉദയാസ്തമന പൂജയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
11.30 ന് അന്നദാനം - അന്നദാനം ഭക്തജനങ്ങൾക്ക് വഴിപാടായി ശീട്ടാക്കാവുന്നതാണ്.

 

താഴെക്കാവ് പ്രതിഷ്ഠാദിനം - 1197 മിഥുനം 21 വ്യാഴാഴ്ച (2023 ജൂലായ് 5)

പ്രതിഷ്ഠാദിനക്രിയകൾ താഴെകാവ് തന്ത്രി ശ്രീ. പരപ്പിൽ ഷൺമുഖദാസ് അവർകളുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു. അന്നേ ദിവസം ശാന്തിപുരം പൂരാഘോഷ കമ്മറ്റിയുടെ വക ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

 
Sree Kothakulangara
Bhagavathy Temple
FESTIVALS VIDEOS
 
 
 
 
 
Name
Email
Phone
Subject
Type your message


© 2017
All Rights Reserved
QUICK LINKS   FOLLOW US   NEWS & EVENTS
Home
History
Poojas
Upadevas
Offerings
Festivals
Committee
Gallery
Contacts